Kerala
HomeNews

ഫെയ്‌സ്ബുക്കിലൂടെ വിദ്വേഷ പ്രചാരണം നടത്തി; സന്ദീപ് വാര്യര്‍ക്കെതിരെ പരാതി

30 Oct 20231 മിനിറ്റ് വായന
ഫെയ്‌സ്ബുക്കിലൂടെ വിദ്വേഷ പ്രചാരണം നടത്തി; സന്ദീപ് വാര്യര്‍ക്കെതിരെ പരാതി


കൊച്ചി:(www.payangadilive.in)
കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാവ് സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പരാതി. പോസ്റ്റിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന കമ്മിറ്റിയാണ് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

സമൂഹത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടാക്കുക, മുസ്ലിം വിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കുക എന്നീ ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയാണ് പ്രചാരണം നടത്തിയിട്ടുള്ളത്. ബിജെപി നേതാവ് സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ കേരളത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം. കടുത്ത ശിക്ഷയ്ക്ക് അർഹമായ കുറ്റകൃത്യമാണ് നടത്തിയിട്ടുള്ളതെന്നും പരാതിയിൽ പറയുന്നു.

സന്ദീപ് വാര്യർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് അടക്കമാണ് എ.ഐ.വൈ.എഫ്. സംസ്ഥാന കമ്മിറ്റി പോലീസിൽ പരാതിൽ നൽകിയിരിക്കുന്നത്. ഇത്തരം പരിപാടി ഇനിയും തുടരാതിരിക്കാൻ കർശന നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക