Kerala
HomeNews

Gold Rate | സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു ; പവന് 200 രൂപ കൂടി

19 Oct 20231 മിനിറ്റ് വായന
Gold Rate | സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു ; പവന് 200 രൂപ കൂടി


കൊച്ചി:(www.payangadilive.in)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 44,500 ന് മുകളില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. 44,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 5570 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ആയിരത്തിലധികം രൂപ വര്‍ധിച്ച സ്വര്‍ണവില തുടര്‍ന്നുള്ള രണ്ടുദിവസം ഇടിഞ്ഞ് 44000ല്‍ താഴെ എത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ മുതലാണ് സ്വര്‍ണവില വീണ്ടും തിരിച്ചുകയറാന്‍ തുടങ്ങിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 42,680 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 41,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്ന് ശനിയാഴ്ച 44,320 രൂപയായി വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ രണ്ടുദിവസം വില താഴ്ന്നത്ഇന്നലെ മുതല്‍ വില തിരിച്ചുകയറിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക