Kerala
HomeNews

റേഷൻ വിതരണത്തിലെ സമയക്രമം: ഉത്തരവിറക്കിയത് മന്ത്രി അറിയാതെ; മരവിപ്പിക്കാൻ നിർദ്ദേശം

24 Oct 20231 മിനിറ്റ് വായന
റേഷൻ വിതരണത്തിലെ സമയക്രമം: ഉത്തരവിറക്കിയത് മന്ത്രി അറിയാതെ; മരവിപ്പിക്കാൻ നിർദ്ദേശം


തിരുവനന്തപുരം:
റേഷൻ വിതരണത്തിൽ സമയക്രമം ഏർപ്പെടുത്തി പൊതുവിതരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിക്കാൻ നിർദ്ദേശം നൽകി മന്ത്രി ജി ആർ അനിൽ. മന്ത്രി അറിയാതെയാണ് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയത്.

മാസത്തിൽ 15-ാം തീയതി വരെ മുൻഗണനാ വിഭാഗങ്ങൾ (മഞ്ഞ, പിങ്ക് കാർഡ് ഉടമകൾ)ക്കും, ശേഷം പൊതുവിഭാഗങ്ങൾ(നീല, വെള്ള കാർഡ് ഉടമകൾ)ക്കും റേഷൻ നൽകാനുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. അനുമതിയില്ലാതെ ഇറക്കിയ ഉത്തരവ് മരവിപ്പിക്കും.

പുതിയ രീതി നടപ്പാക്കിയാൽ റേഷൻ നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്ന് റേഷൻവ്യാപാരികൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.15-നു മുമ്പ് റേഷൻ വാങ്ങാൻ കഴിയാത്ത മുൻഗണനവിഭാഗത്തിന് പിന്നീട് നൽകുമോയെന്ന കാര്യത്തിലുൾപ്പടെ വ്യക്തതയും ഉണ്ടായിരുന്നില്ല.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക