Kerala
'ഇന്ത്യ'യെ ഒഴിവാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തം; ശുപാര്‍ശ അംഗീകരിക്കാനാകില്ല: മുഖ്യമന്ത്രി
26 Oct 20231 മിനിറ്റ് വായന
സംഘപരിവാറിന് ഇന്ത്യ എന്ന പദത്തോട് വെറുപ്പാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംഘപരിവാർ എക്കാലവും ഇന്ത്യ എന്ന ആശയത്തിന് എതിരാണ്. ചരിത്രത്തെ വക്രീകരിക്കാൻ എൻസിഇആർടിയിൽ നിന്നും തുടർച്ചയായി ശ്രമം നടക്കുന്നുണ്ട്. ഭരണഘടനാവിരുദ്ധമായ നിർദ്ദേശങ്ങൾക്ക് എതിരെ സമൂഹം രംഗത്ത് വരണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു.





