Kerala
HomeNews

കുഞ്ഞ് കുട്ടികളാണേലെന്താ കട്ടക്ക് നിന്നു! കൊച്ചിയിൽ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ

17 Oct 20231 മിനിറ്റ് വായന
കുഞ്ഞ് കുട്ടികളാണേലെന്താ കട്ടക്ക് നിന്നു! കൊച്ചിയിൽ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ


കൊച്ചി:(www.payangadilive.in)
എറണാകുളം പെരുമ്പാവൂരിൽ രണ്ടര വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാൾ പിടിയിൽ. വെങ്ങോല പൂണൂരിൽ നിന്ന് അതിഥി തൊഴിലാളികളുടെ രണ്ടര വയസ്സ് പ്രായം വരുന്ന പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികൾ ഇയാളുടെ പിന്നാലെ കൂടി ബഹളം വച്ചതോടെയാണ് പ്രതി പിടിയിലായത്. കുട്ടിയെ എടുത്തുകൊണ്ട് പോകാനായി പ്രതി ശ്രമിച്ചതോടെ മറ്റു കുട്ടികൾ ബഹളം വക്കുന്നത് കേട്ട് നാട്ടുകാർ ഓടികൂടി പ്രതിയെ പിടികൂടുകയായിരുന്നു.

സംഭവത്തിൽ ഒഡീഷ ഫുൾവാനി സ്വദേശി സിമാചൽ ബിഷോയിയെ ആണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കുട്ടിയുടെ അച്ഛനും, അമ്മയും, മുത്തച്ഛനും, മുത്തശ്ശിയും ജോലിക്ക് പോയ സമയത്താണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക