Kannur
പെട്ടി ഉപേക്ഷിച്ചനിലയിൽ കണ്ടത് പരിഭ്രാന്തി പരത്തി
21 Apr 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ: കണ്ണോത്തുംചാലിൽ ബിഷപ്പ് ഹൗസിന് സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ പെട്ടി കണ്ടത് പരിഭ്രാന്തി പരത്തി. തിങ്കൾ രാവിലെ ഏഴിന് പെട്രോൾ പമ്പ് തുറക്കാൻ എത്തിയ ജീവനക്കാരാണ് പമ്പിന് മുന്നിലായി പെട്ടികണ്ടത്.
ആരെങ്കിലും മറന്നുവച്ചതാകാമെന്നാണ് പമ്പിലെ ജീവനക്കാർ ആദ്യം കരുതിയത്. ഏറെ നേരം കഴിഞ്ഞിട്ടും പെട്ടി അന്വേക്ഷിച്ച് ആരും വരാത്തതോടെ പമ്പിലെ ജീവനക്കാരും നാട്ടുകാരും ആശങ്കയിലായി. ബോംബോ മറ്റെന്തെങ്കിലുമാണോ പെട്ടിയിലെന്ന് സംശയം ഉയർന്നതോടെ പമ്പിലെ ജീവനക്കാർ സിറ്റി പൊലീസിനെ വിവരം അറിയിച്ചു. പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പെട്ടി സ്ഥലത്തുനിന്ന് മാറ്റി.





