Kannur
HomeNews

ചുട്ട് പൊള്ളും: കണ്ണൂരിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത

21 Apr 20261 മിനിറ്റ് വായന
ചുട്ട് പൊള്ളും: കണ്ണൂരിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത

 

           


 

                                                                               

കണ്ണൂർ:സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ഈ മാസം 24 വരെ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്.

പാലക്കാട് 40 ഡിഗ്രി, കൊല്ലം 39 ഡിഗ്രി, കണ്ണൂർ, കാസർകോട്, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, എറണാകുളം, കോഴിക്കോട്, കോട്ടയം, മലപ്പുറം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യത.

സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിൽ ഒഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത. പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക