Kannur
സ്ളാബിനിടയില്‍ കുടുങ്ങിയ തൊഴിലാളിയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി
21 Apr 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ്: കോണ്‍ക്രീറ്റ് തട്ട് ഇടിഞ്ഞുവീണ് സ്ളാബിനടയില്‍ അകപ്പെട്ട് അവശനിലയിലായ ഉത്തര്‍പ്രദേശ് സ്വദേശിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി.
ശ്രീകണ്ഠാപരം കൊട്ടൂര്‍വയലില്‍ ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം.
നിര്‍മ്മാണം നടന്നുവരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തട്ട് പറിച്ചെടുമ്പോള് സ്ളാബ് അടര്‍ന്നുവീഴുകയായിരുന്നു.
ഓടിമാറുന്നതിനിടെ സ്ളാബ് തകര്‍ന്ന് വീണ് കാല് കുടുങ്ങിയ പൈലറ്റ് പാസ്വാന്(32)എന്ന തൊഴിലാളിയൊണ് തളിപ്പറമ്പ് അഗ്നിസക്ഷാസേന സ്ളാബ് നീക്കംചെയ്ത് രക്ഷപ്പെടുത്തിയത്.
തളിപ്പറമ്പ് അസി.സ്റ്റേഷന് ഓഫീസര്‍ ഹരിനാരായണണ്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ വിനോദ്കുമാര്‍, സോനാംഗങ്ങളായ പി.നിമേഷ്, പി.രാഹുല്‍, ഹോംഗാര്‍ഡ് രവീന്ദ്രന് എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.





