Kannur
HomeNews

സന്ദര്‍ശക പാസ്സില്ലാതെ എത്തിയത് തടഞ്ഞു; കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരന് നാലംഗ സംഘത്തിന്റെ ആക്രമണം

18 Apr 20261 മിനിറ്റ് വായന
സന്ദര്‍ശക പാസ്സില്ലാതെ എത്തിയത് തടഞ്ഞു; കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരന് നാലംഗ സംഘത്തിന്റെ ആക്രമണം

 

           


 

                                                                             

കണ്ണൂർ: കണ്ണൂർ പരിയാരം ഗവണ്‍മെൻ്റ് മെഡിക്കല്‍ കോളേജില്‍ നാലംഗ സംഘത്തിൻ്റെ ആക്രമണം. സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദിച്ചു.

രോഗിയെ സന്ദർശിക്കാനായി എത്തിയ നാലംഗ സംഘത്തിൻ്റെ കൈവശം മതിയായ സന്ദർശന പാസ്സുകള്‍ ഉണ്ടായിരുന്നില്ല. ഇത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരൻ കജേഷ് കുമാറിനെ സംഘം വളഞ്ഞിട്ട് മർദിക്കുകയായിരുന്നു.

മർദനത്തിന് പിന്നാലെ പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം, മെഡിക്കല്‍ കോളേജ് വളപ്പിലെ പൊലീസ് ഔട്ട്‌പോസ്റ്റിന്റെ ഗ്ലാസ് വാതിലുകള്‍ പൂർണ്ണമായും അടിച്ചുതകർത്തു. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കായി പൊലീസ് തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. മർദനമേറ്റ കുഞ്ഞിമംഗലം സ്വദേശി കജേഷ് കുമാറിന് സാരമായ പരുക്കേറ്റിട്ടുണ്ട്.



⭕⭕⭕⭕⭕⭕


🪀 *പ്രാദേശിക വാർത്തകൾ  തത്സമയം ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക*👇🏻


https://chat.whatsapp.com/CKLZVzlXjkY8cH9cM3cy81?mode=ac_c

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക