Kannur
HomeNews

കരിവെള്ളൂരിൽ പോലീസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് 3 ജീവപര്യന്തം തടവ് ശിക്ഷ

10 Apr 20261 മിനിറ്റ് വായന
കരിവെള്ളൂരിൽ പോലീസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് 3 ജീവപര്യന്തം തടവ് ശിക്ഷ



കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കൊഴുമ്മൽ കോട്ടുർ പെരളത്തെ കെ. രാജേഷിനെയാണ് ശിക്ഷിച്ചത്. തലശ്ശേരി ജില്ലാ സെഷൻസ് ജഡ്‌ജ് കെ ടി നിസാർ അഹമ്മദാണ് ശിക്ഷ വിധിച്ചത്.

അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ അജിത്ത് കുമാറിൻ്റെ വാദം 3 ജീവപര്യന്തം ശിക്ഷ അപൂർവ്വമാണ്.

ചന്തേര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ദിവ്യശ്രീയെ 2024 നവംബർ 21നാണ് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക