Kannur
HomeNews

തളിപ്പറമ്പ് നിന്നും കാണാതായ യുവതിയെ ബാംഗ്‌ളൂരിൽ നിന്നും പോലിസ് കണ്ടെത്തി

10 Aug 20251 മിനിറ്റ് വായന
തളിപ്പറമ്പ് നിന്നും കാണാതായ യുവതിയെ ബാംഗ്‌ളൂരിൽ നിന്നും പോലിസ് കണ്ടെത്തി

 

കരിമ്പം താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഇറയിൽ ഹൗസിൽ ശീതളിനെ ( 30 ) യാണ് തളിപ്പറമ്പ് പോലിസ് കണ്ടെത്തിയത് .

വെള്ളിയാഴ്ച രാവിലെ മുതൽ ശീതളിനെ കാണനില്ലെന്ന് കാണിച്ച് ഹൈദരബാദിൽ എസ് ബി ഐ മാനേജരായ ഭർത്താവ് പി സോനു തളിപ്പറമ്പ് പോലിസിൽ പരാതി നല്കുകയായിരുന്നു. തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ പി ബാബുമോൻ കേസ്സെടുത്ത് ഉടൻ അന്വേഷണം നടത്തുകയായിരുന്നു. 

യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തിൽ ബാംഗ്ളൂർ ബസ്സ് സ്റ്റാൻഡിലാണെന്ന് മനസിലായി.തളിപ്പറമ്പ് പോലിസ് ബാംഗ്ളൂർ പോലിസുമായി ബന്ധപ്പെട്ട് ശീതളിൻ്റെ സുഹൃത്ത് മുഖേന ബാംഗ്ളൂർ പോലിസിൽ എത്തിക്കുകയായിരുന്നു .

തളിപ്പറമ്പ് പോലിസ്എസ് ഐ : രേഖ വൈശാഖ് ബാംഗ്ളൂരിലെത്തി ശനിയാഴ്ച രാവിലെ ശീതളിനെ തളിപ്പറമ്പിലെത്തിക്കുകയായിരുന്നു. 

ശീതളിനെ തളിപ്പറമ്പ് കോടതിയുടെ ചുമതല വഹിക്കുന്ന പയ്യന്നൂർ കോടതിയിൽ ഹാജരാക്കി.സ്വന്തം ഇഷ്ടപ്രകാരം പോകാൻ കോടതി അനുവദിച്ച ശീതൾ ബന്ധുക്കളോടൊപ്പം പോയി.പരാതി ലഭിച്ച ഉടൻ അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ പോലിസ് ഇൻസ്പെക്ടർ ബാബുമോൻ്റെ നേതൃത്വത്തിൽ പോലിസ് കർണ്ണാടക, ആന്ധ്രപ്രദേശ് എന്നി സംസ്ഥാനങ്ങളിലെ പോലിസുമായി ബന്ധപ്പെട്ട് ഉണർന്ന് പ്രവർത്തിച്ചത് കാരണമാണ് ശീതളിനെ പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക