Kannur
കണ്ണൂർ : വൻ മയക്കുമരുന്ന് വേട്ട, 70 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
13 Apr 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ:തലശേരി നഗരത്തിൽകാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎ സഹിതം രണ്ടു യുവാക്കളെ തലശ്ശേരി പോലീസ് പിടികൂടി. മാഹി പള്ളൂർ സ്വദേശി പി.കെ മസീദ് (31), തലശ്ശേരി മട്ടാമ്പ്രം സ്വദേശി ബി. മുഹമ്മദ് നസീഫ് (35) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നു 70.07 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജിൻ്റെ നിർദ്ദേശപ്രകാരം തലശ്ശേരി പോലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ, സംശയം തോന്നിയ കാർ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
തലശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ അഭിലാഷിൻ്റെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ ലിംനേഷ്, പ്രവീഷ്, സിപിഒ പ്രശോഭ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





