Kannur
HomeNews

കണ്ണൂരിൽ പ്രസാദ സദ്യ കഴിച്ച്‌ ഭക്ഷ്യവിഷബാധ, ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

10 Apr 20261 മിനിറ്റ് വായന
കണ്ണൂരിൽ പ്രസാദ സദ്യ കഴിച്ച്‌ ഭക്ഷ്യവിഷബാധ, ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

 



കണ്ണൂര്: ക്ഷേത്രോത്സവത്തിനിടെ പ്രസാദ സദ്യ കഴിച്ചുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന്ചി കിത്സയില് കഴിഞ്ഞിരുന്നയാൾ മരിച്ചു.കാര പേരാവൂരിലെ പൂവത്തുംകണ്ടി വിജയനാ(70)ണ് മരിച്ചത്.

കാര പുതിയേടത്ത് മടപ്പുര മുത്തപ്പന് ക്ഷേത്രത്തില് നിന്ന് പ്രസാദസദ്യ കഴിച്ചവർക്കാണ്ഭക്ഷ്യവിഷബാധയേറ്റത്. കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയില് ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.

അഞ്ച്, ആറ് തീയതികളിലായി നടന്ന ഉത്സവത്തില് ആറിന് സദ്യ കഴിച്ചവർക്കാണ്ഭ ക്ഷ്യവിഷബാധയേറ്റത്. 300ലധികം പേരാണ് കണ്ണൂര്, തലശേരി, മട്ടന്നൂര് എന്നിവിടങ്ങളിലെ ആശുപത്രികളില് ചികിത്സ തേടിയത്.

സദ്യയിലെ പച്ചടിയിലൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് വിവരം. ഇതിന്റെ സാമ്ബിള് ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭക്ഷണം കഴിച്ചവര്ക്ക് വയറിളക്കം, പനി, തലവേദന എന്നീ ശാരീരിക അസ്വസ്ഥകള് ഉണ്ടായി.


ശാന്തയാണ് മരിച്ച വിജയന്റെ ഭാര്യ, സഹോദരങ്ങള് : പൂവത്തുംകണ്ടി കൗസു, കൃഷ്ണന്, സഹജന്. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് ശേഷം വൈകീട്ട് ഏഴോടെ പൊറോറ നഗരസഭാ ശ്മശാനത്തില് സംസ്കരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക