Kannur
HomeNews

കണ്ണൂരിലെ ബൂത്തുകൾ; കാസർകോട് 119 ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം

8 Apr 20261 മിനിറ്റ് വായന
കണ്ണൂരിലെ ബൂത്തുകൾ; കാസർകോട് 119 ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം

 


കണ്ണൂർ: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂർ ജില്ലയിലെ വോട്ടെടുപ്പ് പ്രക്രിയ സുതാര്യവും കുറ്റമറ്റതുമാക്കാൻ എല്ലാ പോളിംഗ് ബൂത്തുകളിലും അകത്തും പുറത്തും 100 ശതമാനം വെബ്‌കാസ്റ്റിംഗും ക്യാമറ നിരീക്ഷണം ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു.

ജില്ലയിലെ 2,177 പോളിംഗ് സ്റ്റേഷനുകളിലും ക്യാമറകൾ അതിവേഗം സ്ഥാപിച്ചുവരികയാണ്. ഓരോ ബൂത്തിന് പുറത്തും സ്ഥാപിച്ചിട്ടുള്ള ക്യാമറകളിലൂടെ വോട്ടർമാരുടെ ക്യൂ കൃത്യമായി നിരീക്ഷിക്കാൻ ഈ സംവിധാനം സഹായിക്കും.

തലങ്ങളിലായാണ് വെബ്‌കാസ്റ്റിംഗിന്റെ തത്സമയ നിരീക്ഷണം സജ്ജീകരിച്ചിരിക്കുന്നത്. ജില്ലാ തലത്തിൽ കണ്ണൂർ കളക്ടറേറ്റിലെ കൺട്രോൾ റൂമിലാണ് തത്സമയ നിരീക്ഷണം സജ്ജമാക്കിയിരിക്കുന്നത്. ഓരോ നിയസഭാ മണ്ഡലത്തിലും അതത് റിട്ടേണിംഗ് ഓഫീസർമാരുടെ മേൽനോട്ടത്തിലുള്ള കൺട്രോൾ റൂമുകൾ ഉണ്ടായിരിക്കും. തിരഞ്ഞെടുപ്പ് നിരീക്ഷകർ ഈ മണ്ഡലതല കേന്ദ്രങ്ങൾ സന്ദർശിക്കും. ഈ പദ്ധതിക്കായി വെബ്‌കാസ്റ്റിംഗ് വിഭാഗത്തിലെ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. കണ്ണൂരിലെ വോട്ടെടുപ്പ് പ്രക്രിയയുടെ മുഴുവൻ ദൃശ്യങ്ങളും ഹാർഡ് ഡിസ്‌കുകളിൽ റെക്കോർഡ് ചെയ്യുകയും പിന്നീട് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറുകയും ചെയ്യും.

കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, കല്ല്യാശ്ശേരി, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, ധർമ്മടം, തലശ്ശേരി, മട്ടന്നൂർ, കൂത്തുപറമ്പ്, പേരാവൂർ എന്നിങ്ങനെ 11 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഈ മണ്ഡലങ്ങളിലെ ബൂത്തുകളിലെല്ലാം ക്യാമറകൾ സ്ഥാപിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക