Kannur
പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു; ആളപായമില്ല
17 Apr 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള കരാർ ജീവനക്കാരുടെ താമസ ഷെഡിന് വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ തീപിടിത്തമുണ്ടായി, ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
ഫാൻ, ഗ്യാസ് സ്റ്റൗ, സിസിടിവി കേബിളുകൾ എന്നിവ കത്തിനശിക്കുകയും ഷെഡിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സീനിയർ ഫയർ ആൻഡ് ഓഫിസർ എൻ.മുരളിയുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയെത്തി തീയണച്ചു.





