Kannur
Home•News

കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി

26 Apr 20261 മിനിറ്റ് വായന
കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി

 



കണ്ണൂർ:കൂത്തുപറമ്പിനടുത്ത് പൊയിലൂരിൽ ബോംബുകൾ കണ്ടെത്തി. ബോൾ ഐസ്‌ക്രീമിൻ്റെ ഒഴിഞ്ഞ കണ്ടെയ്‌നറിനകത്ത് സ്ഫോടക വസ്തുക്കൾ നിറച്ച് തയ്യാറാക്കിയ അഞ്ച് ബോംബുകളടക്കം ആറ് ബോംബുകളാണ് കണ്ടെത്തിയത്. പൊയിലൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തെങ്ങിൻ തോപ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. 

ഒരു ബക്കറ്റിൽ പകുതിയോളം മണൽ നിറച്ച് ഇതിന് മുകളിൽ നിരത്തി വെച്ച നിലയിലായിരുന്നു ബോംബുകൾ. ഇവ പൊലീസ് കസ്റ്റഡിയിലെടുത്തു. ബോംബുകൾ നിർവീര്യമാക്കിയതായാണ് വിവരം. സംഭവത്തിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്‌തതായി വിവരമില്ല. കഴിഞ്ഞ ദിവസം പാനൂർ ചിത്ര വയലിൽ നിന്നും രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബും പിടിച്ചെടുത്തിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക