Kannur
HomeNews

കണ്ണാടിപ്പറമ്പ് ബൈക്കപകടം: മരിച്ചത് നൂഞ്ഞേരി സ്വദേശി സുഫിയാൻ

13 Apr 20261 മിനിറ്റ് വായന
കണ്ണാടിപ്പറമ്പ് ബൈക്കപകടം: മരിച്ചത് നൂഞ്ഞേരി സ്വദേശി സുഫിയാൻ

 



കണ്ണാടിപ്പറമ്പ് ഹൈസ്കൂളിന് മുൻപിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കമ്പിൽ നൂഞ്ഞേരി സ്വദേശിയായ സുഫിയാൻ (19) ആണ് മരിച്ചത്. നൂഞ്ഞേരി അബ്ദുൽ റഷീദ് ദാരിമിയുടെ മകളുടെ മകനാണ്.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ബൈക്കും സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് യാത്രികനായ സുഫിയാൻ സ്കൂളിന് മുന്നിലുള്ള നടപ്പാതയുടെ കൈവരിയിൽ (Handrail) തലയിടിച്ചാണ് മരണപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീഴുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക