Kannur
HomeNews

പയ്യന്നൂരിൽ വയോധികൻ കാറിടിച്ച് മരിച്ചു

7 Mar 20261 മിനിറ്റ് വായന
പയ്യന്നൂരിൽ വയോധികൻ കാറിടിച്ച് മരിച്ചു

 

 



 കണ്ണൂർ:പയ്യന്നൂരിൽ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു. പയ്യന്നൂർ സ്വദേശി വി രാമചന്ദ്രൻ(87) ആണ് മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. 

പെരളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ രാമചന്ദ്രനെ ഇടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു. മുൻ ജില്ലാ ബാങ്ക് ജീവനക്കാരനും ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്നു വി രാമചന്ദ്രൻ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക