Kannur
HomeNews

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്

24 Apr 20261 മിനിറ്റ് വായന
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്

 

       


     

                                                                                      

ഇരിണാവ്:കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. മണ്ടൂരിൽനിന്ന് കണ്ണൂരിലേക്ക് പോകുന്ന കാറും എതിർദിശയിൽനിന്നെത്തിയ ബൈക്കുമാണ് കെഎസ്ട‌ിപി റോഡിൽ ഇരിണാവ് റോഡ്ജങ്ഷന് സമീപം കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികരായ മോറാഴവേണിയിൽ വായനശാലയ്ക്ക് സമീപത്തെ കെ സായൂജ് (20) അർജുൻ വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ സായൂജ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിച രണ വിഭാഗത്തിലും അർജുൻ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക