Kannur
HomeNews

കണ്ണൂരിൽ മരിച്ച പ്രഥമാധ്യാപകന് പരീക്ഷാ ഡ്യൂട്ടി; വിദ്യാഭ്യാസ വകുപ്പിന് ഗുരുതര വീഴ്ച

6 Mar 20261 മിനിറ്റ് വായന
കണ്ണൂരിൽ മരിച്ച പ്രഥമാധ്യാപകന് പരീക്ഷാ ഡ്യൂട്ടി; വിദ്യാഭ്യാസ വകുപ്പിന് ഗുരുതര വീഴ്ച

 


കണ്ണൂർ: മാസങ്ങള്‍ക്ക് മുന്‍പ് മരിച്ച യു.പി സ്‌കൂള്‍ പ്രഥമാധ്യാപകന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാജോലി നല്‍കി ഉത്തരവ്.ജനുവരി 19-ന് അന്തരിച്ച പാലത്തായി യു.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പാറോള്‍ സായിസദനത്തില്‍ പി. ബിജോയിക്കാണ് (50) വ്യാഴാഴ്ച തുടങ്ങിയ പരീക്ഷാജോലി നല്‍കി വകുപ്പ് ഉത്തരവിറക്കിയത്. പെരിങ്ങത്തൂര്‍ എന്‍.എ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കാണ് പട്ടികയില്‍ എണ്‍പത്തിയഞ്ചാമനായി ബിജോയിയെ നിയോഗിച്ചിരിക്കുന്നത്. മരിച്ച അധ്യാപകന്റെ പേര് പട്ടികയില്‍ വന്നതോടെ അധ്യാപകര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക