Kannur
കഞ്ചാവ് നിറച്ച ബീഡിവലിച്ച യുവാവ് പിടിയില്‍
23 Mar 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പരിയാരം: കഞ്ചാവ് നിറച്ച ബീഡിവലിച്ച യുവാവ് പിടിയില്‍.
കല്യാട് ബ്ലാത്തൂരിലെ ചന്ദ്രോത്ത് വീട്ടില്‍ സി.എച്ച്.അബ്ദുള്‍സലാമിന്റെ മകന് കെ.പി.സിദ്ദിക്കിനെയാണ്(32) പരിയാരം പോലീസ് പട്രോളിങ്ങിനിടെ ഇന്ന് രാവിലെ എട്ടോടെ പിടികൂടിയത്.
പാണപ്പുഴ ഉറവുംകര ഭഗവതി ക്ഷേത്രത്തിന് സമീപം വെച്ചാണ് എസ്.ഐ കെ.കെ.സോബിന്റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടിയത്.
ഗ്രേഡ് എസ്.ഐ ഷാജു തോമസ്, ഡ്രൈവര്‍ സി.പി.ഒ ഷാജിത്ത് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.





