Kannur
കണ്ണൂരില്‍ ഇന്ന് ട്രെയിൻ നിയന്ത്രണം
18 Mar 20261 മിനിറ്റ് വായന

തലശേരിക്കും എടക്കാടിനും ഇടയിലുള്ള പുതിയ പാലത്തിലേക്ക് ട്രാക്ക് മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ബുധൻ രാത്രി ട്രെയിനുകള്‍ ഇതുവഴി കടന്ന് പോകില്ല.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കോയമ്പത്തൂരില്‍ നിന്ന് കണ്ണൂരിലേക്കുള്ള 16608 എക്സ്പ്രസ് തലശേരിയില്‍ യാത്ര അവസാനിപ്പിക്കും.16307 ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസും 12082 തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസും കോഴിക്കോട് യാത്ര അവസാനിപ്പിക്കും.ബുധൻ രാത്രി 7.40 മുതല്‍ വ്യാഴം പുലർച്ചെ 2.10 വരെയാണ് നിയന്ത്രണം. കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വണ്ടികള്‍ക്ക് തടസം ഉണ്ടാകില്ല.





