Kannur
ബസ് ജീവനക്കാരുമായുള്ള തർക്കം മൊബൈലിൽ പകർത്തിയ യുവാക്കളെ മർദ്ദിച്ച 4 പേർക്കെതിരെ കേസെടുത്തു
24 Mar 20261 മിനിറ്റ് വായന

തളിപ്പറമ്പ്: ബസ് ജീവനക്കാരുമായുള്ള യുവാക്കളുടെ തര്‍ക്കം മൊബൈലില്‍ പകര്‍ത്തിയതിന് മൂന്നുപേര്‍ക്ക് മര്‍ദ്ദനം, നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പരിയാരം പുളിയുലിലെ കട്ടിറ്റവളപ്പില്‍ കെ.വി.മുഹമ്ദ് അഫ്‌നേജ്(20), സഹോദരന്‍ മുഹമ്മദ് അഫ്‌നാന്‍,ബന്ധുക്കളായ നബീല്‍, ഇഷല്‍ എന്നിവരെയാണ് മുസ്തഫ, ഇര്‍ഷാദ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേരും ചേര്‍ന്ന് മര്‍ദ്ദിച്ചത്.
മാര്‍ച്ച് 21 ന് രാത്രി 8.10 നായിരുന്നു കേസിനാസ്പദമായ സംഭവം.
റോഡില്‍ നിര്‍ത്തിയിട്ട ബസ് ഡ്രൈവറോട് പ്രതികള്‍ തര്‍ക്കിക്കുന്നത് മുഹമ്മദ് അഫ്‌നേജ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വിരോധത്തിന് അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.





