Kannur
HomeNews

കണ്ണൂർ ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ

25 Mar 20261 മിനിറ്റ് വായന
കണ്ണൂർ ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ

 


കണ്ണൂർ:-സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ വോട്ടുകൾ എണ്ണുക മൂന്നു കേന്ദ്രങ്ങളിൽ.

കണ്ണൂർ ചാല ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് (ചിൻടെക്), തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി ഗവൺമെൻറ് ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിലാണ് മെയ്‌ നാലിന് വോട്ടെണ്ണുക.

അഴീക്കോട്, കണ്ണൂർ, ധർമടം, മട്ടന്നൂർ, പേരാവൂർ എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ വോട്ടുകളാണ് ചാല ചിന്മയ ഇൻസ്റ്റിറ്റ്യൂട്ടിൽ എണ്ണുക.

പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലങ്ങളിലെ വോട്ടുകൾതളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിലും തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ വോട്ടുകൾ തലശ്ശേരി ബ്രണ്ണൻ കോളേജിലും എണ്ണും.


വോട്ടെണ്ണൽ കേന്ദ്രങ്ങളോട് അനുബന്ധിച്ച് സ്ട്രോങ്ങ്‌ റൂമുകളും ഒരുക്കിയിട്ടുണ്ട്.


ഏപ്രിൽ 9 ന് വോട്ടെടുപ്പ് കഴിഞ്ഞാലുടൻ വോട്ടിംഗ് യന്ത്രങ്ങൾ സീൽ ചെയ്തു സ്ട്രോങ്ങ്‌ റൂമിലേക്ക് മാറ്റും.തുടർന്ന്

മെയ് നാലുവരെ കനത്ത സുരക്ഷാക്രമീകരണങ്ങളോടെ സൂക്ഷിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക