Kannur
HomeNews

വി.വി കാർത്ത്യായനി ടീച്ചർ സ്മൃതി പുരസ്കാര സമർപ്പണം നാളെ

5 Mar 20261 മിനിറ്റ് വായന
വി.വി കാർത്ത്യായനി ടീച്ചർ സ്മൃതി പുരസ്കാര സമർപ്പണം നാളെ


ആദ്യകാലത്തെ പ്രമുഖാധ്യാപികയും സാമൂഹ്യ സാംസ്കാരിക സാക്ഷരതാ മേഖലകളിലെ സജീവ പ്രവർത്തകയും വനിതാ കൂട്ടായ്മകളുടെ സംഘാടകയു മായിരുന്ന ഏഴോം വി.വി.കാർത്ത്യായനി ടീച്ചറുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ സ്മൃതി പുരസ്കാരം മികച്ച അദ്ധ്യാ പികയും വിവിധസാമൂഹ്യ സാംസ്കാരിക, മേഖലകളിൽ പ്രവർത്തിച്ചു വരികയും ചെയ്യുന്ന, ചെറുതാഴം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.കെ. ശാലിനിക്ക് എം.എൽ.എ, എം.വിജിൻ സമർപ്പിക്കും.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിങ്ങ് കമ്മററി ചെയർമാൻ പി.രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം പി.വി ജയശ്രീ ടീച്ചർ, ഗ്രാമ പഞ്ചായത്ത് അംഗം എം.വി. സൗമ്യ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ.കെ.കെ. പി സംഗീത, മാടായി ബി.പി.ഒ കെ. രഞ്ജിത്ത്, വി.ആർ. വി. ഏഴോം തുടങ്ങിയവർ പങ്കെടുക്കും.

സ്കൂൾ പി.ടി.എ.യുടെ സഹകരണത്തോടെ കാർത്ത്യായനിടീച്ചർ സ്മൃതി ട്രസ്റ്റ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക