Kannur
HomeNews

സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും സൗഹൃദ ഇഫ്താർ സംഘടിപ്പിച്ച് എസ്‌.ഡി.പി.ഐ കണ്ണപുരം ബ്രാഞ്ച് കമ്മിറ്റി

14 Mar 20261 മിനിറ്റ് വായന
സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും സൗഹൃദ ഇഫ്താർ സംഘടിപ്പിച്ച് എസ്‌.ഡി.പി.ഐ കണ്ണപുരം ബ്രാഞ്ച് കമ്മിറ്റി

 


കണ്ണപുരം: സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും സൗഹൃദ ഇഫ്താർ സംഘടിപ്പിച്ച് എസ്‌.ഡി.പി.ഐ കണ്ണപുരം ബ്രാഞ്ച് കമ്മിറ്റി. കണ്ണപുരത്തിന്റെ മണ്ണിൽ വീണ്ടും ഒരുമയുടെയും സാഹോദര്യത്തിന്റെയും മനോഹരമായ ഒരു സായാഹ്നം കൂടി വിരുന്നെത്തി. SDPI കണ്ണപുരം ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 13, വെള്ളി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം വെറുമൊരു നോമ്പുതുറ എന്നതിനപ്പുറത്ത് നമ്മുടെ നാട്ടുകാരുടെ ഹൃദയങ്ങൾ തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ വിളംബരമായി മാറി.

ഉഹ്ദ് മസ്ജിദിന് സമീപം നടന്ന ഈ വിരുന്നിലേക്ക് ഒഴുകിയെത്തിയ പ്രിയപ്പെട്ട നാട്ടുകാരുടെ സജീവ സാന്നിധ്യമാണ് ഈ പരിപാടിയെ അക്ഷരാർത്ഥത്തിൽ ഹൃദയങ്ങൾ ചേർത്തുവെച്ച ഒരു വലിയ ഒത്തുചേരലായി മാറ്റിയത്.

വിവിധ മതവിഭാഗങ്ങളിൽപ്പെട്ട സഹോദരങ്ങൾ  സ്നേഹവിരുന്നിൽ പങ്കുചേരാൻ എത്തിയത് നമ്മുടെ നാടിന്റെ മതസൗഹാർദ്ദത്തിന് മാറ്റുകൂട്ടി.  ജാതിമത ചിന്തകൾക്കതീതമായി എല്ലാവരും ഒരേ പന്തിയിൽ ഒത്തുചേർന്നപ്പോൾ അത് കണ്ണപുരത്തിന്റെ സാഹോദര്യത്തിന് മിഴിവേകുന്ന കാഴ്ചയായി മാറി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക