Kannur
HomeNews

കണ്ണൂര്‍ മിലിട്ടറി സ്റ്റേഷനില്‍ 72 അടി ഉയരത്തില്‍ ദേശീയപതാക സ്ഥാപിച്ചു

9 Mar 20261 മിനിറ്റ് വായന
കണ്ണൂര്‍ മിലിട്ടറി സ്റ്റേഷനില്‍ 72 അടി ഉയരത്തില്‍ ദേശീയപതാക സ്ഥാപിച്ചു

 


കണ്ണൂർ: ഡിഎസ്സി സെന്റർ, ഡിഎസ്സി റിക്കോർഡ്സ്, കണ്ണൂർ സ്റ്റേഷൻ സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കണ്ണൂർ മിലിട്ടറി സ്റ്റേഷനില്‍ 72 അടി ഉയരത്തില്‍ ദേശീയപതാക സ്ഥാപിച്ചു.കണ്ണൂർ നഗരത്തില്‍ സ്ഥാപിച്ച ദേശീയ പതാക നമ്മുടെ ദേശീയ സ്വത്വത്തിന്റെയും അച്ചടക്കത്തിന്റെയും ഐക്യത്തിന്റെയും അടയാളമായി നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. പോർച്ചുഗീസുകാർ, ഡച്ചുകാർ, ബ്രിട്ടീഷുകാർ എന്നിവരുടെ കാലം മുതല്‍ കണ്ണൂർ കന്റോണ്‍മെന്റിന് സവിശേഷമായ നിലവില്‍ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം ഈ മേഖലയുടെ സുരക്ഷയും കരുത്തും ഉറപ്പാക്കുന്നു.

 കേരളത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായപ്പോഴെല്ലാം ഡിഎസ്സി, ടെറിറ്റോറിയല്‍ ആർമി എന്നിവർ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങള്‍ എടുത്തുപറയേണ്ടതാണ്. കണ്ണൂരിലെ ജനങ്ങളും പ്രാദേശിക ഭരണകൂടവും സൈന്യത്തിന് നല്‍കുന്നത് വലിയ പിന്തുണയാണ്. രാജ്യസ്നേഹവും പൗരബോധവും വളർത്താൻ യുവതലമുറയ്ക്ക് ഈ പതാക വലിയ പ്രചോദനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിട്ട. ലഫ്. ജനറല്‍ വിനോദ് നായനാർ, റിട്ട. മേജർ ജനറല്‍ അഷിം, പോലീസ്, നാവികസേന, ജുഡീഷ്യറി, സിവില്‍ ഉദ്യോഗസ്ഥർ, മുൻ സൈനികർ, എൻസിസി കേഡറ്റുകള്‍, വിവിധ മേഖലകളിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു. തുടർന്ന് ഡിഎസ്‌എസി സെന്റർ ബാൻഡ് സംഘത്തിന്റെ ദേശീയ ഗാനാലാപനവും നടന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക