Kannur
കണ്ണൂർ–ബഹ്റൈൻ റൂട്ടിൽ കണക്‌ഷൻ സർവീസുമായി ഇൻഡിഗോ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
2 Mar 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മട്ടന്നൂർ : കണ്ണൂർ–ബഹ്റൈൻ റൂട്ടിൽ കണക്‌ഷൻ സർവീസുമായി ഇൻഡിഗോ. സമ്മർ ഷെഡ്യൂളിൽ മുംബൈ വഴിയാണ് ഇൻഡിഗോ കണ്ണൂരിനും ബഹ്റൈനും ഇടയിൽ സർവീസ് നടത്തുക. ആഴ്ചയിൽ 4 ദിവസം (തിങ്കൾ, ബുധൻ, വെള്ളി, ഞായർ) ആണ് സർവീസ്.
രാവിലെ 11.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 10.40ന് ബഹ്റൈനിൽ എത്തും. തിരിച്ച് പ്രാദേശിക സമയം 11.40ന് ബഹ്റൈനിൽനിന്ന് പുറപ്പെട്ട് രാവിലെ 10.30ന് കണ്ണൂരിൽ എത്തിച്ചേരുന്ന തരത്തിലാണ് സമയക്രമം. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.





