Kannur
HomeNews

കേരളം പൊള്ളും: കണ്ണൂരിൽ ഉയർന്ന താപനില, ജാ​ഗ്രതാ നിർദേശം

21 Mar 20261 മിനിറ്റ് വായന
കേരളം പൊള്ളും: കണ്ണൂരിൽ ഉയർന്ന താപനില, ജാ​ഗ്രതാ നിർദേശം

 

             

                                                                                    

കണ്ണൂർ:സംസ്ഥാനത്ത് ചൂട് കൂടും. പതിനൊന്ന് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്നും നാളെയും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽസ്യസിലേക്ക് ഉയരാൻ സാധ്യത.

തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽസ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കടുത്ത ചൂടിനെതിരെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഉയര്‍ന്ന ചൂട് കാരണമാകും.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക