Kannur
HomeNews

കണ്ണൂരിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്: ജാഗ്രത

26 Mar 20261 മിനിറ്റ് വായന
കണ്ണൂരിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്: ജാഗ്രത

 


                                                                          

കണ്ണൂർ:സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, കോട്ടയം, പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളിൽ 37°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.

തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക