Kannur
HomeNews

ചെറുകുന്ന് : അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ചെറുകുന്നിൽ സ്കൂൾ അടക്കം വിവിധ സ്ഥാപനങ്ങൾക്കും ക്വാർട്ടേഴ്സിനും 20000 രൂപ പിഴ ചുമത്തി

27 Mar 20261 മിനിറ്റ് വായന
ചെറുകുന്ന് : അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ചെറുകുന്നിൽ സ്കൂൾ അടക്കം വിവിധ സ്ഥാപനങ്ങൾക്കും ക്വാർട്ടേഴ്സിനും 20000 രൂപ പിഴ ചുമത്തി

 



ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഗവ. വെൽഫേർ ഹയർ സെക്കന്ററി സ്കൂളിന് 10000 രൂപയും താവത്ത് പ്രവർത്തിച്ചു വരുന്ന ചമ്മ മോട്ടോഴ്സിന് 5000 രൂപയും ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് സർക്കാർ ആയുർവേദ ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന ക്വാർട്ടേഴ്സിന് 5000 രൂപയും പിഴയിട്ടു.പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനും സ്കൂൾ കോമ്പൗണ്ടിൽ വലിച്ചെറിഞ്ഞതിനും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിനുമാണ് ഗവ. വെൽഫേർ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 10000 രൂപ പിഴ ഈടാക്കിയത്.താവത്ത് പ്രവർത്തിച്ചു വരുന്ന ചമ്മ മോട്ടോർസിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ പുറക് വശത്തു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായി കണ്ടെത്തിയതിന്റെ തുടർന്ന് സ്ഥാപനത്തിന് 5000 രൂപ പിഴയിട്ടു.

ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് സർക്കാർ ആയുർവേദ ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന 11/296 കെട്ടിട നമ്പറിൽ പ്രവർത്തിച്ചു വരുന്ന ക്വാർട്ടേഴ്സ് പരിസരത്തു മാലിന്യങ്ങൾ തള്ളിയത് ശ്രദ്ധയിൽ പെട്ടത് പ്രകാരം നടത്തിയ പരിശോധനയിൽ ക്വാട്ടേഴ്‌സിന്റെ പല ഭാഗങ്ങളിലും തുണികൾ, പ്ലാസ്റ്റിക് കുപ്പികൾ മദ്യ കുപ്പികൾ മെത്തകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളി വരുന്നത് കണ്ടെത്തി. തുടർന്നു ക്വാർട്ടേഴ്‌സ് ഉടമയെ കണ്ടെത്തി 5000 രൂപ പിഴ ഈടാക്കാനും സ്‌ക്വാഡ് ചെറുകുന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, അതുൽ സി സി ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സീഷ്മ പി എൻ.തുടങ്ങിയവർ പങ്കെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക