Kannur
HomeNews

തലശ്ശേരിയിൽ ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു; 150 കിലോ ഭാരം

25 Mar 20261 മിനിറ്റ് വായന
തലശ്ശേരിയിൽ ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു; 150 കിലോ ഭാരം

 


തലശ്ശേരിയിൽ തലായി മത്സ്യബന്ധന തുറമുഖത്തിനു സമീപം ഏകദേശം 150 കിലോ ഭാരമുള്ള ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു. കടലിൽ ഒഴുകിനടന്ന നിലയിൽ കണ്ടെത്തിയ ഇതിനെ മത്സ്യത്തൊഴിലാളികളും റെസ്ക്യു ഗാർഡും ചേർന്ന് കരയിൽ കെട്ടി സുരക്ഷിതമാക്കി. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കടൽതീരത്ത് സംസ്കരിക്കുകയാണുണ്ടായത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക