Kannur
കണ്ണവത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കറവ പശുവിന് പരുക്ക്
17 Mar 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണവം: കണ്ണവത്ത് ഒരു കറവപ്പശുവിന് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റു. കാരായി രാധയുടെ ഉടമസ്ഥതയിലുള്ള പശുവാണ് സ്ഫോടനത്തിൽ വലത് കൈക്ക് പരിക്കേറ്റ് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായത്. ചൊവ്വാഴ്ച രാവിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിൽ മേയാൻ കെട്ടിയിരുന്ന പശു സ്ഫോടക വസ്തു ചവിട്ടിയതാണ് അപകടത്തിന് കാരണമെന്ന് കരുതപ്പെടുന്നു.
കണ്ണവം പോലീസ് ഇൻസ്പെക്ടർ സുമിത്ത്കുമാർ, എസ്ഐ അനൂപ് എന്നിവരുടെയും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡ്, ഫോറൻസിക് സംഘത്തിന്റെയും നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെടുത്ത സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ പന്നിപ്പടക്കമാണെന്ന് പോലീസ് പ്രാഥമികമായി നിഗമനം ചെയ്തു.





