Kannur
HomeNews

കണ്ണൂരിൽ പാചകവാതക കൺട്രോൾ റൂം തുറന്നു; നമ്പറുകൾ അറിയാം

27 Mar 20261 മിനിറ്റ് വായന
കണ്ണൂരിൽ പാചകവാതക കൺട്രോൾ റൂം തുറന്നു; നമ്പറുകൾ അറിയാം

 


 കണ്ണൂർ : ജില്ലയിലെ പാചകവാതക വിതരണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾക്കും മറ്റ് പരാതികൾക്കും അടിയന്തര പരിഹാരം കാണുന്നതിനായി കൺട്രോൾ റൂമുകൾ സജ്ജമായി. ജില്ലാ സപ്ലൈ ഓഫീസിലും വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളിലുമാണ് എമർജൻസി സെല്ലിന്റെ ഭാഗമായി കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചത്.

പാചകവാതക സിലിണ്ടറുകൾ കൃത്യസമയത്ത് ലഭിക്കാത്തത് ഉൾപ്പെടെയുള്ള വിതരണ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഈ നീക്കം. ഉപഭോക്താക്കൾക്ക് തങ്ങളുടെ താലൂക്ക് പരിധിയിലുള്ള കൺട്രോൾ റൂം നമ്പറുകളിൽ നേരിട്ട് ബന്ധപ്പെട്ട് പരാതികൾ ബോധിപ്പിക്കാവുന്നതാണ്. ലഭിക്കുന്ന പരാതികളിൽ ഉടനടി നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


കൺട്രോൾ റൂം നമ്പറുകൾ താഴെ നൽകുന്നു:


 *പൊതുജനങ്ങൾക്കും പാചകവാതക ഏജൻസികൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:* 


* ജില്ലാ കൺട്രോൾ റൂം: 9496360616


* കണ്ണൂർ താലൂക്ക്: 9746634050


* തലശ്ശേരി താലൂക്ക്: 9745602057


* തളിപ്പറമ്പ് താലൂക്ക്: 9961113885


* പയ്യന്നൂർ താലൂക്ക്: 9539470999


* ഇരിട്ടി താലൂക്ക്: 9961386809


വിതരണത്തിൽ ക്രമക്കേട് കാണിക്കുകയോ അമിതവില ഈടാക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക