Kannur
തെരുവ് കച്ചവടം ഒഴിപ്പിക്കാനെത്തിയ തളിപ്പറമ്പ് നഗരസഭ സെക്രട്ടെറിയെ കയ്യേറ്റം ചെയ്തതായി പരാതി
19 Mar 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ്: തെരുവ് കച്ചവടം ഒഴിപ്പിക്കാനെത്തിയ നഗരസഭസെക്രട്ടെറിയേയും ജീവനക്കാരെയും കയ്യേറ്റം ചെയ്തതായി പരാതി.
മാർക്കറ്റ് റോഡിലും മെയിൻ റോഡിലും ഉൾപ്പെടെ പെരുന്നാളിനോടനുബന്ധിച്ച് ധാരാളം ആളുകൾ വന്നു പോകുമ്പോൾ അനധികൃതമായ കയ്യേറ്റവും കച്ചവടവും വലിയ യാത്രാദുരിതം ജനങ്ങൾ നേരിടുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് രാവിലെ പതിനൊന്നരയോടെ മെയിൻ റോഡിലെ നഗരസഭ ലൈബ്രറി പരിസരത്തേക്ക് എത്തിയത്.
കട്ടവടക്കാർ ഒഴിപ്പിക്കലിനെ എതിർക്കുകയും സെക്രട്ടെറി കെ.പി.സുബൈറിനെ കയ്യേറ്റം ചെയ്യുകയും ചെയ്തതായാണ് പരാതി.
പരിക്കേറ്റ സെക്രട്ടെറിക്ക് തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയിൽ ചികിൽസ നൽകി. സംഭവത്തിൽ നഗരസഭആരോഗ്യസ്ഥിരം സമിതി ചെയർമാൻ പുല്ലായിക്കൊടി ച്ന്ദ്രൻ, ബി.ജെ.പി കക്ഷിനേതാവ് അശോക് കുമാർ അഞ്ചാമര എന്നിവർ സംഭവത്തിൽ പ്രതിഷേധിച്ചു.





