Kannur
Home•News

കണ്ണവത്ത് പൊലിസുകാരൻ്റെ വീട്ടിന് നേരെ ബോംബേറ്

19 Mar 20261 മിനിറ്റ് വായന
കണ്ണവത്ത് പൊലിസുകാരൻ്റെ വീട്ടിന് നേരെ ബോംബേറ്

 



കൂത്തുപറമ്പ് :കണ്ണവത്ത് പൊലീസുകാരൻ്റെ വീടിന് നേരെ ബോംബേറ്.

സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ യു പി അർജുന്റെ ചെറുവാഞ്ചേരി പൂവ്വത്തൂരിലെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ ഒരുമണിയോടെ ബോംബേറുണ്ടായത് സ്റ്റീൽ ബോംബ് വീടിൻ്റെ വരാന്തയിൽ കണ്ടെത്തി പൊട്ടാത്തതിനാൽ വൻ ദുരന്തം ഒഴിവായി സംഭവത്തിൽ കണ്ണവം പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക