Kannur
പയ്യന്നൂരിൽ ആൾമറയില്ലാത്ത കിണറ്റിൽ മൃതദേഹം കണ്ടെത്തി; സുരക്ഷാ ജീവനക്കാരന്റേതെന്ന് തിരിച്ചറിഞ്ഞു
13 Mar 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യന്നൂരിലെ അന്നൂർ കിസാൻ ഗ്രൗണ്ട് റോഡിൽ പറമ്പിലെ ആളൊഴിഞ്ഞ കിണറ്റിൽനിന്നും മോഹൻദാസ് പാലോട്ട് (62) എന്നയാളുടെ മൃതദേഹം കണ്ടെത്തി. കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ വിവരമറിയിച്ചതിന് പിന്നാലെ പയ്യന്നൂർ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോലീസിന് കൈമാറി. സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന മോഹൻദാസിനെ കഴിഞ്ഞ ദിവസമാണ് കാണാതായത്.





