Kannur
HomeNews

ഇരിട്ടിയിൽ കടക്കുള്ളിൽ കയറി വ്യാപാരിയെ വെട്ടി പരിക്കേൽപ്പിച്ചു വെട്ടിയത് റോഡരികിൽ വില്പനയ്ക്ക് വെച്ച വാക്കത്തി എടുത്ത്, യുവാവ് അറസ്റ്റിൽ

4 Mar 20261 മിനിറ്റ് വായന
ഇരിട്ടിയിൽ കടക്കുള്ളിൽ കയറി വ്യാപാരിയെ വെട്ടി പരിക്കേൽപ്പിച്ചു വെട്ടിയത് റോഡരികിൽ വില്പനയ്ക്ക് വെച്ച വാക്കത്തി എടുത്ത്, യുവാവ് അറസ്റ്റിൽ


ഇരിട്ടി: ഇരിട്ടി നഗരത്തിൽ റോഡരികിൽ വിൽപനയ്ക്ക് വെച്ച വാക്കത്തിയെടുത്ത് വ്യാപാരിയെ വെട്ടി പരുക്കേൽപ്പിച്ചു. ഇരിട്ടി പുതിയ ബസ്റ്റാൻഡ് റോഡിലെ ഫാഷൻ വേൾഡ് വസ്ത്രാലയം പാർട്ട്ണറായ ഊവ്വാപ്പള്ളി സ്വദേശി പി. ഷാജി (52) ക്കാണ് വെട്ടേറ്റത്. ഇടതുകൈക്ക് വെട്ടേറ്റ ഷാജിയെ തലശേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കി. തൊട്ടടുത്ത കടയിലെ സെയിസ് മാൻ ചമ്പാട് സ്വദേശി അഷ്‌കറാണ്ഷാജിയെ വെട്ടിയതെന്ന് പറയുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരിട്ടി പോലീസ് അഷ്കറിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഫാഷൻ വേൾഡ് വസ്ത്രാലയം ഉടമ സജിയുടെ പരാതിയിൽ കേസെടുക്കുകയും ചെയ്തു. വസ്ത്രാലയത്തിലേക്ക് ആളുകളെ വിളിച്ചു കയറ്റുന്നതുമായി ബന്ധപ്പെട്ട തകർക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ വസ്ത്രാലയത്തിനുള്ളിൽ നിൽക്കുകയായിരുന്ന ഷാജിയെ റോഡരികിൽ വിൽപനയ്ക്ക് വെച്ച വാക്കത്തിയുമായി എത്തി അഷ്‌ക്കർ വെട്ടുകയായിരുന്നുവെന്ന് പറയുന്നു. വധശ്രമത്തിനാണ് അഷ്കറിനെതിരെ പൊലിസ് കേസെടുത്തത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക