Kannur
HomeNews

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം; പയ്യന്നൂർ സ്വദേശിയായ പോളിടെക്നിക്ക് വിദ്യാർഥിക്ക് ദാരുണാന്ത്യം

6 Mar 20261 മിനിറ്റ് വായന
ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം; പയ്യന്നൂർ സ്വദേശിയായ പോളിടെക്നിക്ക് വിദ്യാർഥിക്ക് ദാരുണാന്ത്യം


കാഞ്ഞങ്ങാട്:ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പോളിടെക്നിക്ക് വിദ്യാർഥി മരിച്ചു. പയ്യന്നൂർ കുഞ്ഞിമംഗലം മല്ലിയോട്ട് സ്വദേശി രോഹിത് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അലൻ (19) എന്ന വിദ്യാർഥിയെ ഗുരുതരനിലയിൽ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.കുശൽ നഗർ പോളിടെക്നിക്ക് കോളേജിൽ മെക്കാനിക്കൽ വിഭാഗം രണ്ടാം വർഷ വിദ്യാർഥിയാണ് രോഹിത്.ഇരുവരും കോളേജ് യൂണിയൻ്റെ ആഘോഷ പരിപാടികളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. വൈകിട്ട് നാലോടെയാണ് സംഭവം. സ്കൂൾ കുട്ടികളെയും കയറ്റി വരികയായിരുന്ന പോവുകയായിരുന്നു ഓട്ടോറിക്ഷയുമായാണ് കൂട്ടിയിടിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക