Kannur
HomeNews

തളിപ്പറമ്പിൽ കാറിന് തീപ്പിടിച്ച് യുവാവിന് പരിക്ക്

23 Feb 20261 മിനിറ്റ് വായന
തളിപ്പറമ്പിൽ കാറിന് തീപ്പിടിച്ച് യുവാവിന് പരിക്ക്

 



തളിപ്പറമ്പ് : കാറിന് തീപിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. ലൂർദ്ദ് ആശുപത്രിയിൽ എത്തിച്ച ഇയാളെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചു.

കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ തീ പടർന്നു പിടിക്കുകയായിരുന്നു. തളിപ്പറമ്പ് അർബൻ ബേങ്ക് ജീവനക്കാരൻ കീഴാറ്റൂരിലെ ധനേഷിനാണ് പൊള്ളലേറ്റത്. 

നില ഗുരുതരമാണ്. കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ തീ പിടിക്കുകയായിരുന്നു. തളിപ്പറമ്പ് ദേശീയ പാതയോരത്ത് പുതിയ ബേങ്ക് കെട്ടിടം നിർമിക്കുന്നതിനടുത്ത് കീഴാറ്റൂർ റോഡിന് സമീപത്താണ് സംഭവം.

 എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റതായി ആശുപത്രി അധികൃതർ പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക