Kannur
HomeNews

കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു

27 Feb 20261 മിനിറ്റ് വായന
കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു

 


കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. പത്താം ബ്ലോക്കിലെ സോമന്റെ മകൻ അനീഷാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പുലർച്ചെ അനീഷ് വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ആനയുടെ ആക്രമണം. നെഞ്ചിലടക്കം ചവിട്ടേറ്റതായി വിവരമുണ്ട്.

ആക്രമണമുണ്ടായതിനു പിന്നാലെ അനീഷിനെ നാട്ടുകാർ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താലൂക്ക് ആശുപത്രിയിൽ നിന്നു പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ അതിനു മുൻപ് തന്നെ മരണം സംഭവിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക