Kannur
HomeNews

കോൾമൊട്ട ജുമാമസ്ജിദിൽ കവർച്ച; ഭണ്ഡാരവും ഉസ്താദിന്റെ മുറിയും കുത്തിത്തുറന്നു

19 Feb 20261 മിനിറ്റ് വായന
കോൾമൊട്ട ജുമാമസ്ജിദിൽ കവർച്ച; ഭണ്ഡാരവും ഉസ്താദിന്റെ മുറിയും കുത്തിത്തുറന്നു

 


തളിപ്പറമ്പ്: പള്ളിയിലെ ഉസ്‌താദിന്റെ മുറി കുത്തിതുറന്ന് മോഷണം, മുറ്റത്തെ ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്നു. ആന്തൂർ കോൾ മൊട്ടയിലെ ജുമാമസ്ജിദിന്റെ ഭണ്ഡാരം കുത്തിതുറന്ന മോഷ്ടാവ് പണം കവർന്നു നോമ്പുകാലമായതിനാൽ ഇന്ന് പുലർച്ച 4.30 മണിക്ക് പള്ളിയുടെ ചുമതലക്കാരൻ എത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. 




തുടർന്ന് തളിപ്പറമ്പ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പള്ളിയിലെ മുഖ്യ ഉസ്താദ് താമസ മുറി പൂട്ടി നാട്ടിലേക്ക് പോയിരുന്നു. ഈ മുറിയുടെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. സ്ഥലത്തെത്തിയ പോലീസ് അന്വേഷണം തുടങ്ങി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക