Kannur
HomeNews

വളപട്ടണം പാലത്തിൽ നിന്നും വയോധികൻ പുഴയിൽ ചാടി മരിച്ചു

11 Feb 20261 മിനിറ്റ് വായന
വളപട്ടണം പാലത്തിൽ നിന്നും വയോധികൻ പുഴയിൽ ചാടി മരിച്ചു

 


പാപ്പിനിശ്ശേരി:വളപട്ടണം പാലത്തിൽ നിന്നും വയോധികൻ പുഴയിൽ ചാടി മരിച്ചു.ഇരിണാവ് അയ്യങ്കാളി നഗറിലെ പനയൻ അശോകനാ (68)ണ് മരിച്ചത്. തിങ്കളാഴ്ച പകലാണ് സംഭവം. പുഴയിൽ ചാടിയ ഉടൻ മത്സ്യതൊഴിലാളികൾ പൊലീസിൻ്റെ സഹായത്തോടെ കരയിൽ എത്തിച്ചു. ആസ്പത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു.

ഇരിണാവ് അയ്യങ്കാളി നഗറിലെ പരേതരായ ഇടച്ചേര്യൻ പത്മനാഭൻ്റെയും പനയൻ നാരായണിയുടെയും മകനാണ്,ഭാര്യ: നളിനി.മക്കൾ: യദു , ദീപു.സഹോദരങ്ങൾ: പവിത്രൻ (സിപിഐ എം സി ആർ സി ബ്രാഞ്ചംഗം), കൃഷ്ണൻ രുഗ്മിണി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക