Kannur
HomeNews

നാടുകാണി കിന്‍ഫ്രയില്‍ സുരക്ഷ ജീവനക്കാരന്‍ മരിച്ച നിലയില്‍

15 Feb 20261 മിനിറ്റ് വായന
നാടുകാണി കിന്‍ഫ്രയില്‍ സുരക്ഷ ജീവനക്കാരന്‍ മരിച്ച നിലയില്‍

 


തളിപ്പറമ്പ്; നാടുകാണി കിന്‍ഫ്രയിലെ സുരക്ഷ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.

കാസര്‍ഗോഡ് കൊടക്കാട്ടെ ചൂരിക്കൊവ്വല്‍ ചൈത്രം വീട്ടില്‍ എന്‍.രമേശന്‍(53)ആണ് മരിച്ചത്.ഇന്നലെ രാവിലെ ഏഴോടെയാണ് ഇയാളെ സെക്യൂരിറ്റി മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത്.

ഉടന്‍ കടന്നപ്പള്ളിയിലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

തളിപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കാലിക്കടവിലെ ഓട്ടോഡ്രൈവറായിരുന്നു.

പൂവട്ട വെളുത്തമ്പു-തമ്പായി ദമ്പതികളുടെ മകനാണ്.

ഭാര്യ: സുജിത(കാവുംചിറ).

മക്കള്‍: വൈഗ, വിഹാന്‍.

സഹോദരങ്ങള്‍: ചിത്ര(ചെമ്പ്രകാനം), സീമ(കാഞ്ഞങ്ങാട് നഗരസഭ).

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക