Kannur
HomeNews

പറശിനിക്കടവിലെ ലോഡ്ജില്‍ മരിച്ചത് കണ്ണപുരം അയ്യോത്തെ സീമ

5 Feb 20261 മിനിറ്റ് വായന
പറശിനിക്കടവിലെ ലോഡ്ജില്‍ മരിച്ചത് കണ്ണപുരം അയ്യോത്തെ സീമ

 



തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടത് കണ്ണപുരം അയ്യോത്ത് സ്വദേശി കെ.വി.സീമ(50)ആണെന്ന് തിരിച്ചറിഞ്ഞു.

മരണം കൊലപാതകമെന്നാണ് സംശയം.

മുട്ടില്‍ സ്വദേശിനിയായ സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു.രണ്ട് മക്കളുണ്ട്.

സ്ത്രീയുടെ കൂടെയുണ്ടായിരുന്ന അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ.പി.വിജയന്‍ ഇവരുടെ അയല്‍വാസിയാണ്.

ഇന്നലെ ഫിബ്രവരി 4 ന് ഉച്ചക്ക് 12.50 നാണ് ഇരുവരും ചേര്‍ന്ന് പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയെടുത്തത്.

വൈകുന്നേരം ആറോടെ വിജയന്‍ മുറി പുറത്തുനിന്ന് പൂട്ടി പുറത്തേക്ക് പോയി.ഇയാള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് ലോഡ്ജ് അധികൃതര്‍ പോലീസിനെ വിളിച്ചത്.

വിജയന്റെ മൊബൈല്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. നേരത്തെയും ഇരുവരും ഈ ലോഡ്ജില്‍മുറിയെടുത്തിരുന്നുവെന്ന് ലോഡ്ജ് അധികൃതര്‍ പോലീസിനോട് പറഞ്ഞു.

മരണം കൊലപാതകമാണെന്നാണ് പ്രാഥമിക സൂചന.

ഇന്ന് രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂവെന്ന് പോലീസ് പറഞ്ഞു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക