Kannur
HomeNews

കണ്ണൂരിൽ മകന്‍ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് മരിച്ചു

17 Feb 20261 മിനിറ്റ് വായന
കണ്ണൂരിൽ മകന്‍ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് മരിച്ചു

 



കണ്ണൂര്‍: കുടുംബ വഴക്കിനിടെ മകൻ വലിച്ചെറിഞ്ഞ മാതാവ് മരണപ്പെട്ടു.അലവില്‍ പള്ളിയാം മൂലയിലെ വി.ശാന്ത (88)യാണ് മരിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.

ഈ മാസം 11 ന് ബുധനാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം. കസേരയില്‍ ഇരിക്കുകയായിരുന്ന വയോധികയായ മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ശാന്ത എ കെ ജി ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു.

വധശ്രമ കേസില്‍ മകനായ അലവില്‍ പള്ളിയാംമൂല ലക്ഷംവീട് കോളനിയിലെ വി.സജീവനെ (58) ടൗണ്‍ പോലീസ് അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.




ഭര്‍ത്താവ്: പരേതനായ രാമന്‍.


മക്കള്‍: രഞ്ജിനി, സജിനി, സജീവന്‍, സജിത, പരേതനായ ബാലന്‍. മരുമക്കള്‍: പ്രകാശിനി, മനോഹരന്‍, സരസ പരേതനായ രവീന്ദ്രന്‍, അനില്‍കുമാര്‍.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക