Kannur
HomeNews

പയ്യന്നൂരിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

12 Feb 20261 മിനിറ്റ് വായന
പയ്യന്നൂരിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

 


പയ്യന്നൂർ: റിട്ട. എസ്‌ഐയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാങ്കോല്‍ പാനോത്ത് സ്വദേശിയും രാമന്തളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ താമസക്കാരനുമായ കിഴക്കിലോട്ടു വീട്ടില്‍ രാധാകൃഷ്ണന്‍ മാരാരാണ് (63) മരിച്ചത്.പയ്യന്നൂര്‍ റെിയില്‍വേ സ്‌റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

കുറച്ചുനാളായി രാധാകൃഷ്ണന്‍ മാരാർ അര്‍ബുദരോഗ ബാധിതനാണ് . ആദ്യഭാര്യ മിനി 22 വര്‍ഷം മുൻപ് വാഹനാപകടത്തിലില്‍ മരിച്ചിരുന്നു. ആറ് വർഷം മുൻപ് മകൻ മരിച്ചതും വാഹനാപകടത്തിലാണ്. കെ.രമാദേവിയാണ് രാധാകൃഷ്ണന്‍ മാരാരുടെ ഭാര്യ. ഗോപിനാഥന്‍, ശ്രീധരന്‍, ഗൗതമന്‍, പത്മാക്ഷി, രാജലക്ഷമി എന്നിവർ സഹോദരങ്ങളാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക