Kannur
HomeNews

ആണ്‍കുട്ടിക്ക് ലൈംഗികപീഡനം-പ്രതിക്ക് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ.

27 Feb 20261 മിനിറ്റ് വായന
ആണ്‍കുട്ടിക്ക് ലൈംഗികപീഡനം-പ്രതിക്ക് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ.


തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക സമ്പര്‍ക്കം നടത്തിയ മധ്യവസ്‌ക്കന് മൂന്ന് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ.

ഏഴോം നരിക്കോട് പാറമ്മലിലെ വടേശ്വരത്ത് വീട്ടില്‍ എ.പി.അബ്ദുള്‍ഖാദറിനെയാണ്(54)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.

2024 സപ്തംബര്‍-15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുട്ടിയുടെ കവിളില്‍ ഉമ്മവെച്ച പ്രതി ലൈംഗികആവശ്യത്തിനായി പണം തരാമെന്ന് പറഞ്ഞ് വശീകരിക്കുകയും ചെയ്തു.

അന്നത്തെ പഴയങ്ങാടി എസ്.ഐ പി.യദുകൃഷ്ണനാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക