Kannur
HomeNews

കണ്ണൂർ പുഷ്പോത്സവം നാളെ സമാപിക്കും

2 Feb 20261 മിനിറ്റ് വായന
കണ്ണൂർ പുഷ്പോത്സവം നാളെ സമാപിക്കും

             


                                       

കണ്ണൂർ: ജില്ലാ അഗ്രിഹോർട്ടി കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷാത്സവം ചൊവ്വാഴ്ച സമാപിക്കും. പത്തു ദിവസമായി കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന വസന്തോത്സവത്തിൽ പങ്കാളികളാകാൻ ജില്ലയ്ക്കുകത്തും പുറത്തുനിന്നുമുള്ളവരുടെ വൻ ഒഴുക്കായിരുന്നു.

കാർഷിക മേഖലയിലേക്ക് പുതിയ തലമുറയെ ആകർഷിക്കുന്നതിനും കൃഷിയിൽ താൽപര്യം വർധിപ്പിക്കുന്നതിനുമുള്ള വിവിധ സെമിനാറുകളും ചർച്ചകളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളും നടന്നു.

ഞായറാഴ്ച നടന്ന കൂൺ കട്ല‌റ്റ് മത്സരത്തിൽ ചാലാട് സ്വദേശി കെ ഇ ശ്രീജ ഒന്നാംസ്ഥാനം നേടി. പള്ളിക്കുന്നിലെ സിന്ധു ശിവരാജ് രണ്ടും സൗദ അൻവർ മൂന്നും സ്ഥാനം നേടി. കുട്ടി കർഷക സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കാപ്പാട് കൃഷ്ണവിലാസം യുപി സ്കൂളിലെ ഷിയോൺ ഒന്നാം സ്ഥാനം നേടി. പയ്യാമ്പലം ജി വി എച്ച് എസ് എസിലെ പി കെ സഞ്ജന രണ്ടും കാപ്പാട് കൃഷ്ണവിലാസം യു പി സ്കൂളിലെ അതുൽജിത്ത് മൂന്നും സ്ഥാനം നേടി.സർഗോത്സവത്തിൽ ഭിന്നശേഷി വി ദ്യാർഥികളുടെ കലാമേള അരങ്ങേറി. സംഗീത നാടക കലാകാരൻ കെ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. കെ ഷഹ റാസ് അധ്യക്ഷനായി. അശോകൻ പാറക്കണ്ടി, അനിത ശേഖർ എന്നിവർ സംസാരിച്ചു. തുടർന്ന് കെ ജി ഒ എ കലാട്രൂപ്പിൻ്റെ ഗാനമേളയുമുണ്ടായി.

തിങ്കളാഴ്ച‌ ഭക്ഷ്യ വിഭവ ക്ലാസ് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ഷബ്‌ന ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് മുഖാമുഖം ഛായ ചിത്രരചന കെ കെ ആർ വെങ്ങര ഉദ്ഘാടനം ചെയ്യും.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക