Kannur
ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് ഡ്രൈവർക്ക് പരിക്ക്
20 Feb 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ :പാനൂരിലെ സെൻട്രൽ പൊയിലൂർ മേപ്പാട്ട് വീട് പുനർ നിർമ്മാണത്തിനായി മണ്ണ് ജെ. സി.ബി ഉപയോഗിച്ച് നീക്കുന്നതിനിടയിൽ അജ്ഞാതർ സൂക്ഷിച്ച സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു. വെള്ളിയാഴ്ച്ച രാവിലെ എട്ടരയോടെയാണ് സ്ഫോടനം. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.
ബോംബിൻ്റെചീള് തെറിച്ച് പരിക്കേറ്റമണ്ണ് ശേഖരിക്കാനെത്തിയ ടിപ്പർ ലോറി ഡ്രൈവർ സുമിത് ലാലിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് സാരമുള്ളതല്ല. മൺപൊത്തി നടിയിൽ ഒളിച്ചു വെച്ച ബോംബാണ് പൊട്ടിത്തെറിച്ചെ തെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം പ്രദേശത്ത് ബോംബുകൾക്കായി പൊലിസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കണ്ണൂരിൽ നിന്നെ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. പാനൂർ , കൊളവല്ലൂർ പൊലിസ് പ്രദേശത്ത് ബോംബുകൾക്കായി തെരച്ചിൽ നടത്തി.





